കണ്ണൂർ: തനിക്കെതിരെ ഉയരുന്ന വിഭാഗീയ പരാമർശങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇതുവരെ ഉയർന്ന ആരോപണങ്ങളിൽ വിഷമം ഉണ്ടെന്നും, വിഭാഗീയ പ്രവർത്തനം എന്ന് പറയരുത് എന്നും അത്തരം പരാമർശങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും എന്താണ് വിഭാഗീയത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തനിക്ക് അറിയണമെന്നും ശശി തരൂർ പറയുന്നു
വി.ഡി. സതീശന്റെ ഏതെങ്കിലും തരത്തിലുള്ള നിലപാടിൽ തൽക്കാലം കീഴടങ്ങാൻ തയ്യാറല്ലെന്ന് ശശി തരൂർ വ്യക്തമാക്കി. വിഭാഗീയ പ്രവർത്തനം എന്ന പരാമർശം വേദനയുണ്ടാക്കി എന്നും, എന്ത് തരം വിഭാഗീയ പ്രവർത്തനമാണെന്ന് മനസ്സിലാകുന്നില്ല എന്നും ഏതെങ്കിലും തരത്തിലുള്ള വിഭാഗീയ പ്രവർത്തനം നടത്തുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
https://youtu.be/BDyFjPam3Vk
പൂർണ്ണമായും സതീശന്റെ വാദങ്ങളെയും വിമർശനങ്ങളെയും തള്ളിക്കളഞ്ഞ അദ്ദേഹം നേരത്തെ തീരുമാനിച്ചിട്ടുള്ള പരിപാടികളിലാണ് മലബാറിൽ ങ്കെടുക്കുന്നത് എന്ന് വ്യക്തമാക്കി.
എം കെ രാഘവന്റെ ക്ഷണമാണ് സ്വീകരിച്ച്ചത് എന്നും കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടി എന്നതിനപ്പുറം പുറത്തേക്ക് പൊതുവായ രാഷ്ട്രീയ പരിപാടികളിലും പങ്കെടുക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാരൻ എന്ന നിലയിൽ പരിപാടികളിൽ പങ്കെടുക്കുന്നത് എന്ന് പറഞ്ഞ തരൂർ ആരാണ് അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന ചോദ്യങ്ങൾക്ക് അവരോട് തന്നെ ചോദിക്കണം എന്നാണ് പ്രതികരിച്ച്ത്
അതേസമയം, സമ്മർദ്ദം ഉപയോഗിച്ച് തരൂരിനെ തടഞ്ഞത് ആരെല്ലാം ആണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ ഹൈ കംമെന്റിനു കത്തയച്ചിരിക്കുകയാണ്. വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്ന ആക്ഷേപമുണ്ടെങ്കിൽ അതിൽ നേതൃത്വം ഇടപെട്ട് ചർച്ചയ്ക്ക് തയ്യാറാകണം എന്നും കോൺഗ്രസിന്റെ എംപിമാർ എന്ന നിലയ്ക്കാണ് തങ്ങൾ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നും, നേതൃത്വം തന്നെയാണ് ഇത്തരം പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമായി. വിഭാഗീയതയോ ഗ്രൂപ്പിസമോ അത്തരത്തിലൊരു സാഹചര്യവും ഇല്ല കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഉപയോഗിക്കണമെന്നും അഭിപ്രായമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങൾക്കിടയിലും കോൺഗ്രസ് നേതാവ് ശശിതരൂരിന്റെ മലബാർ പര്യടനം തുടരുകയാണ്
Discussion about this post