ദോഹ: ലോകകപ്പ് കീരിടം ലക്ഷ്യമിട്ട് ഇന്ന് സൗദി അറേബ്യക്കെതിരേ ആദ്യമത്സരത്തിന് അര്‍ജന്റീന ഇറങ്ങുമ്പോള്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ പരുക്കിനെ സംബന്ധിച്ച് ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമിടയില്‍ വ്യാപകമായ അഭ്യൂഹമായിരുന്നു. എന്നാല്‍, മെസി തന്നെ ടീമിന്റെ ഓപ്പണിംഗ് മത്സരത്തിന് മുന്നോടിയായി തന്റെ ഫിറ്റ്‌നസിനെ കുറിച്ച് വിശദീരിച്ചു. മെസിയുടെ കണങ്കാലിന് പരുക്കേറ്റെന്നും അതിനാല്‍ പരീശീലനം ഒഴിവാക്കിയെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനാണ് മെസി മറുപടിയുമായി രംഗത്തെത്തിയത്. എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. മുന്‍കരുതലിന്റെ ഭാഗമായാണ് താന്‍ കടുത്ത പരിശീലനം ഒഴിവാക്കിയത്. ഇതില്‍ അസാധരണമായി ഒന്നുമില്ല.
വാര്‍ത്തസമ്മേളനത്തിനെത്തുന്ന മെസി
“എന്റെ കരിയറില്‍ ഉടനീളം ഞാന്‍ ഇത്തരത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാറുണ്ട്. ഇതൊരു പ്രത്യേക നിമിഷമാണ്, മിക്കവാറും എന്റെ അവസാന ലോകകപ്പ്. എന്റെ സ്വപ്നം, ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള അവസാന അവസരം. അതിനായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മെസി. 35 കാരനായ മെസ്സിക്ക് അര്‍ജന്റീനക്കായി ലോകകപ്പ് ട്രോഫി ആദ്യമായി ഉയര്‍ത്താനുള്ള അവസാന അവസരമാണ് ഖത്തര്‍ ലോകപ്പ്. ഇന്ന് ഉച്ചയ്ക്ക് സൗദി അറേബ്യക്കെതിരായ മത്സരത്തിലൂടെ ലോകകപ്പിലെ തേരോട്ടം അര്‍ജന്റീന ആരംഭിക്കുകയാണ്’
https://youtu.be/A8xDmz7KVJ4
Discussion about this post