തിരുവനന്തപുരം: തരൂര്‍ വിഷയത്തില്‍ പരാതിയുമായി എ കെ രാഘവൻ എംപി മുന്നോട്ട് പോകരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. എ കെ രാഘവൻ പരാതിക്കാരനാവുന്നത് ശരിയല്ല. കേരളത്തിൽ 14 ജില്ലകളിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളുണ്ട്. തരൂരിന് പരിപാടിയിൽ പങ്കെടുക്കണമെന്ന് താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിച്ചാൽ അവർ സ്വീകരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കോഴിക്കോട്ട് ശശി തരൂർ പങ്കെടുത്ത സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞിരുന്നു.
സംഭവം അതീവ ഗൗരവകരമാണെന്നും ഇക്കാര്യം അന്വേഷിക്കാൻ കെപിസിസി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവൻ എം പി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറാണെന്നും അല്ലാത്ത പക്ഷം തനിക്കറിയാവുന്ന കാര്യങ്ങൾ തുറന്ന് പറയേണ്ടി വരുമെന്നും രാഘവൻ വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പിൻമാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് തരൂരും ആവശ്യപ്പെട്ടിരുന്നു.
https://youtu.be/qUyVxElWeTA
Discussion about this post