കണ്ണൂർ: സി.പി.എം. സംസ്ഥാന സമിതി അംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് കാർ വാങ്ങാൻ പണം അനുവദിച്ച് സംസ്ഥാന സർക്കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയ്ക്കാണ് പുതിയ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ 35 ലക്ഷം രൂപ സർക്കാർ പാസാക്കിയത്.
ജയരാജന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനുമിടയിലാണ് സർക്കാരിന്റെ ധൂർത്ത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് കാർ വാങ്ങാൻ പണം അനുവദിച്ചത്.
നിലവിൽ പി.ജയരാജൻ ഉപയോഗിക്കുന്ന ഇന്നോവ കാർ കാലപ്പഴക്കം മൂലം വളരെയധികം അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരുന്നുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. നിലവിലെ ഔദ്യോഗിക വാഹനം ദീർഘദൂര യാത്രകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് പുതിയ കാർ വാങ്ങുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ കാർ വാങ്ങുന്നതോടെ പഴയകാർ വാഹനം ഇല്ലാത്ത മറ്റൊരു ജില്ലയിലേക്ക് കൈമാറ്റം ചെയ്യുമെന്നുമാണ് വാദങ്ങൾ. ഖാദി ഗ്രാമ വ്യവസായ ട്രേഡിംഗ് ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്.
https://youtu.be/qUyVxElWeTA
Discussion about this post