തിരുവനന്തപുരം : കത്ത് വിവാദം ചർച്ച ചെയ്യാൻ തിരുവനന്തപുരം നഗരസഭയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം ഉയർത്തി. മേയർ അധ്യക്ഷത വഹിക്കരുതെന്നും പുറത്തു പോകണം എന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കൗൺസിലർമാർ നടുക്കളത്തിൽ ഇറങ്ങിയത്. സഭ നടപടികൾ തടസ്സപ്പെടുത്തിയ പ്രതിപക്ഷം മേയർക്കെതിരെ കരിങ്കോടിയും ഉയർത്തി. അതെ സമയം മേയർക്കൊപ്പം എന്ന ബാനർ ഉയർത്തി ഭരണപക്ഷവും സംരക്ഷണ ഒരുക്കി രംഗത്തുണ്ട്.
മേയർ ആര്യാ രാജേന്ദ്രനാണ് കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നൽകിയ കത്ത് പരിഗണിച്ചാണ് യോഗം നടക്കുക. നവംബർ 22 ന് യോഗം ചേരണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം പരിഗണിക്കാതെയാണ് അതിന് രണ്ട് ദിവസം മുമ്പേ മേയർ കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്.
Discussion about this post