തിരുവനന്തപുരം: കത്ത് വിവാദം ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ഈ മാസം19 ന് തിരുവനന്തപുരം നഗരസഭ കൗൺസിൽ ചേരും. വിവാദം ദിവസങ്ങളായി നീണ്ടുനിൽക്കുന്ന സമരത്തിന് കാരണമായിരിക്കെയാണ് കൗൺസിൽ യോഗം വിളിക്കുന്നത്.
നഗരസഭാ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കത്ത് നൽകിയിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ട ദിവസത്തിന് മുൻപേ കൗൺസിൽ യോഗം വിളിക്കാൻ മേയർ ആര്യാ രാജേന്ദ്രൻ തീരുമാനിക്കുകയായിരുന്നു.
https://youtu.be/EXw5y15w1m0
അതേസമയം കോർപറേഷനിൽ ഇന്നും ബി.ജെ.പി സമരം ചെയ്യുകയാണ്. ജനസേവാ കേന്ദ്രത്തിൽ ജീവനക്കാരില്ലെന്നും രാജ്ഭവൻ മാർച്ചിന് ജീവനക്കാരെ ഭീഷണിപ്പെടുത്തി കൊണ്ടുപോയെന്നും ആരോപിച്ചാണ് സമരം.
അതേസമയം കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് നൽകിയ പരാതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ മേയർ ആര്യാ രാജേന്ദ്രനും കോർപറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മേയർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നായിരുന്നു സുധീർ ഷാ പാലോടിന്റെ പരാതി.
Discussion about this post