തിരുവനന്തപുരം: നഗരസഭ നിയമന കത്ത് വിവാദത്തില്‍ കേസെടുത്തുള്ള അന്വേഷണം വൈകുമെന്ന് സൂചന. അവധിയിലുള്ള ക്രൈം ബ്രാഞ്ച് മേധാവി വെള്ളിയാഴ്ചയെ മടങ്ങിയെത്തിയ ശേഷമേ പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമുണ്ടാകാന്‍ സാധ്യതയുള്ളൂ. കരാര്‍ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയര്‍ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
നിയമനങ്ങളില്‍ യാതൊരു ഇടപെടലുമുണ്ടായിട്ടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. മേയറുടെ ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സി.പി.എം നേതാവും കൗണ്‍സിലറുമായ ഡി ആര്‍ അനിലും മൊഴി നല്‍കി.
മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും അനില്‍ നല്‍കിയ മൊഴി. കത്തിന്റെ പകര്‍പ്പ് അനില്‍ തിരുവനന്തപുരത്തുള്ള സി.പി.എം. നേതാക്കളുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോര്‍ന്നു പോയെന്നുമായിരുന്നു ആരോപണം. എന്നാലിതെല്ലാം അനിലിപ്പോള്‍ നിഷേധിക്കുകയാണ്.
https://youtu.be/NKk_7cs3sG0
Discussion about this post