തിരുവനന്തപുരം: നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ പാര്‍ട്ടിക്ക് നല്‍കിയ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. ലഭിച്ചത് കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ്. യഥാർഥ കത്ത് കണ്ടെത്തിയാലേ ഇത് വ്യാജരേഖയാണോ എന്ന് കണ്ടെത്താനാകു.
കത്ത് കണ്ടെത്താന്‍ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഡി.ആര്‍ അനില്‍ തയാറാക്കിയ കത്തിന്റെ ഒറിജിനലും ലഭിച്ചില്ല. അനാവൂര്‍ നാഗപ്പന്റെ മൊഴിയെടുക്കാന്‍ ഇനി ശ്രമിക്കില്ല. ടെലിഫോണില്‍ എടുത്ത മൊഴി മതിയെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.
മേയര്‍ പാര്‍ട്ടിക്ക് നല്‍കിയതായി പ്രചരിപ്പിക്കപ്പെട്ട കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വ്യാജരേഖ ചമച്ചതിന് കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യാനൊരുങ്ങുന്നത്. എസ്.പി ഉടന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കും.
Discussion about this post