തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുന്നാള്‍ മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെടുന്നതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. അതേസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 11 മുതല്‍ 20 വരെയാണ് വെട്ടുകാട് ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവം നടക്കുന്നത്.
Discussion about this post