ജയ്പൂർ: പ്രണയിനിയെ വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി രാജസ്ഥാനിലെ സ്കൂൾ ടീച്ചർ.
പ്രണയത്തിൽ ശരികൾ മാത്രമേയുള്ളൂ, അത് എല്ലാ തെറ്റുകളെയും വിശുദ്ധീകരിക്കും. ലിംഗമാറ്റം നടത്താൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ആരവ് കുന്താളായി മാറിയ മീര പറഞ്ഞു.
ഭരത്പൂരിലെ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറായിരുന്നു മീര. തന്റെ വിദ്യാത്ഥിനിയായ കല്പന ഫൌസ്ദാറിനോടുള്ള മീരയുടെ അടുപ്പം പ്രണയമാറി മാറി.
അവളെ കല്യാണം കഴിക്കാനായി മീര സ്വന്തം സ്ത്രീ ലൈംഗികത ഉപേക്ഷിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആരവ് കുന്താൾ എന്ന പുരുഷനായി. കഴിഞ്ഞ ഞായറാഴ്ച ആരവ് കുന്താളും കല്പനയും വിവാഹം കഴിച്ചു.
സ്റ്റേറ്റ് ലെവൽ കബഡി പ്ളേയറാണ് കല്പന. ജനുവരിയിൽ ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര കബഡി ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ.
സ്കൂൾ മൈതാനത്തെ പരിശീലനത്തിനിടയിലാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടത്.
https://youtu.be/KTAfGvPaKds
പെണ്ണായി പിറന്നെങ്കിലും തന്റെ ഉള്ളിൽ എപ്പോഴും ഒരു പുരുഷൻ ഉണ്ടായിരുന്നുവെന്നും കല്പനയുമായുള്ള പ്രണയം അത് പുറത്തുകൊണ്ടുവന്നുവെന്നും ആരവായി മാറിയ മീര പറഞ്ഞു.
എന്നാൽ കണ്ടമാത്രയിൽ തന്നെ മീരയെ ഇഷ്ടമായിരുന്നെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയില്ലായിരുന്നെങ്കിൽ പോലും മീരയെ തന്നെ വിവാഹം ചെയ്യുമായിരുന്നുവെന്നും കല്പന പറഞ്ഞു.
ഇപ്പോഴും പരമ്പരാഗത ചിന്താഗതികൾ വച്ചു പുലത്തുന്ന ഇക്കാലത്ത്, ഇരുവരുടെയും പ്രണയം ഇരുകൈയും നീട്ടി അംഗീകരിച്ച്, അവരുടെ വിവാഹം നടത്തിക്കൊടുത്ത ആരവിന്റെയും കല്പനയുടെയും മാതാപിതാക്കൾക്കാണ് ബിഗ് സല്യൂട്ട് നൽകേണ്ടത്.
Discussion about this post