ഡല്‍ഹി: തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10 ശതമാനം മുന്നാക്ക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. മുന്നാക്ക സംവരണത്തിനുള്ള 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ എന്നതാണ് ബെഞ്ച് പരിഗണിക്കുന്ന വിഷയം.
സെപ്റ്റംബര്‍ 13 മുതല്‍ ആറര ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിവച്ചത്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സന്നിഹിതനായിരുന്നു. മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്നവരാണ് ഹര്‍ജി നല്‍കിയത്. അവരുടെ വാദങ്ങള്‍ക്ക് ശേഷം, സര്‍ക്കാരുകള്‍ ഉള്‍പ്പെടെ അനുകൂലിച്ചുള്ള വാദങ്ങളും നടന്നു. എതിര്‍വാദങ്ങള്‍ കേട്ട ശേഷം വിധി പറയാന്‍ ഹര്‍ജികള്‍ മാറ്റിവച്ചു.
Discussion about this post