ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു, ഒരാള്‍ക്ക് പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതല്ല. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ ബീച്ച് കാണാന്‍ പോയ സമയത്താണ് തീ പിടിച്ചത്, അതുകൊണ്ട് വലിയ അപകടം ഒഴിവായി. ഹൗസ് ബോട്ടിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടറില്‍ ചോര്‍ച്ച വന്നതാണ് തീപിടിത്തത്തിന് കാരണം. ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയര്‍ഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
Discussion about this post