തിരുവനന്തപുരം: ലാവലിന്‍ കേസ് ഇനി ഒരിക്കല്‍പോലും മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടില്ല എന്ന് പരാതിക്കാരനും എതിര്‍കക്ഷികളും 2021 ഏപ്രില്‍ മാസം തീരുമാനിച്ചതിനു ശേഷവും കേസ് ബെഞ്ചില്‍ വരാതെ ഒന്നര വര്‍ഷക്കാലം കാലതാമസം വരുത്തിയ സംഭവത്തില്‍ സുപ്രീംകോടതി രജിസ്റ്ററിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന് എംപി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി.
മറ്റൊരു കേസ് വാദം കേള്‍ക്കാന്‍ തയ്യാറായിട്ടും ബഞ്ചില്‍ വരാതെ ഒരു വര്‍ഷക്കാലം താമസിപ്പിച്ച രജിസ്ട്രിയുടെ തീരുമാനം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജിസ്ട്രിക് നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാവലിന്‍ കേസില്‍ വരുത്തിയ കാലതാമസം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന് കത്തെഴുതിയത്.
Discussion about this post