മുംബൈ: ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. മുംബൈ നാസിക് റോഡ് സ്റ്റേഷനില്‍ വെച്ച് പാഴ്സല്‍ വാനിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരാണ് തീപിടിച്ചതായി അഗ്നിശമന സേനയെ അറിയിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആര്‍ക്കും പരിക്കില്ല.
തീപിടിത്തത്തെ തുടര്‍ന്ന് എഞ്ചിന് തൊട്ടടുത്തുണ്ടായിരുന്ന പാഴ്‌സല്‍ വാന്‍ ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവാജി എം സുതാര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post