തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അഭിപ്രായത്തില്‍, കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം. ആര്‍എസ്എസിന്റെ ഉള്ളിലിരിപ്പാണ് കെ സുധാകരന് പരസ്യമായി പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഒരു സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിക്കണമെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണോയെന്നാണ് സിപിഎം ഉയര്‍ത്തുന്ന ചോദ്യം.
സ്വര്‍ണക്കടത്ത് കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് സുധാകരന്, സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി ഇടപെടുമെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്ത് സംസാരിക്കവെയായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. സ്വര്‍ണ്ണക്കടത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്നും ഉറച്ചു നില്ക്കുന്നുവെങ്കില് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നുമാണ് സുധാകരന് പറഞ്ഞത്. പിരിച്ചുവിടല്‍ നടപടിയില്ലെങ്കില്‍ അന്വേഷണത്തിന് ഉത്തരവ് ഇടാനെങ്കിലും കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്നും സുധാരകരന് ആവശ്യപ്പെട്ടിരുന്നു.
Discussion about this post