തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തുലാവര്‍ഷത്തിന്റെ ഭാഗമായി ഇടിയോട് കൂടിയ മഴയാണ് ലഭിക്കുന്നത്. തമിഴ്‌നാട് തീരത്തായുള്ള ചക്രവാതച്ചുഴിയും മഴ പെയ്യാന്‍ കാരണമാണ്. അടുത്ത ദിവസങ്ങളിലും പരക്കെ മഴ തുടരും.
ഇന്നലെ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു. മുക്കത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു.ഉച്ചക്ക് ശേഷമാണ് മലയോര മേഖലയില്‍ മഴ കനത്തത്.
കൂരാച്ചുണ്ട്, ചക്കിട്ടപാറ, തിരുവമ്പാടി, കുറ്റ്യാടി മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇടിമിന്നലില്‍ മുക്കത്ത് കനത്ത നാശ നഷ്ടമുണ്ടായി. മിന്നലേറ്റ് അഗസ്ത്യന്‍മൂഴി തടപ്പറമ്പ് പ്രകാശന്റെ വീട്ടിലെ വയറിംഗ് കത്തി നശിച്ചു. വീട്ടുമുറ്റത്ത് കെട്ടിയിട്ട ആട്ടിന്‍ കുട്ടി ചത്തു. വീട്ടില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
Discussion about this post