പെറു: വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ നദിയില്‍ നിക്ഷേപിച്ചു. പെറുവിലെ ആമസോണ്‍ നദിയിലാണ് 6,100 ഓളം കടലാമക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കടലാമകളുടെ മുട്ടകള്‍ ശേഖരിച്ച വനംവകുപ്പ്, അവ ആമസോണ്‍ നദിയുടെ കരകളില്‍ വിരിയുന്നതിനായി വെയ്ക്കുകയായിരുന്നു. 60 ദിവസമെടുത്താണ് കടലാമകള്‍ മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയത്.
ചാരപ്പ, ടെപ്പാരോ എന്നിവിടങ്ങളിലെ ആമകളെ ആണ് നദിയിൽ നിക്ഷേപിച്ചത്. ഈ രീതിയിൽ നിക്ഷേപിക്കുന്നതിലൂടെ, അവയുടെ അംഗ സംഖ്യ കൂടുമെന്ന് വിദഗ്ധർ പറയുന്നു. ആമസോൺ മഴക്കാടുകളുടെ ജൈവവൈവിധ്യം ലോകപ്രശസ്തമാണ്. ഹരിതഗൃഹ വാതകങ്ങളിൽ ഭൂരിഭാഗവും ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ഈ പ്രദേശമാണ് ആഗിരണം ചെയ്യുന്നത്.
Discussion about this post