കൊച്ചി: രാജ്യമെങ്ങും തരംഗമായ കന്നഡ സിനിമ കാന്താരയിലെ ‘വരാഹരൂപം’ പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ പാട്ടിന്റെ കോപ്പിയടിയല്ലെന്ന് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം. കാന്താരയിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ ടൈറ്റില്‍ ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് നിയമനടപടി സ്വീകരിച്ചിരുന്നു. കാന്താരയിലെ ഗാനം കോപ്പിയടിച്ചതല്ലെന്നും അവരുന്നയിച്ച പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് വേണ്ട നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും റിഷഭ് ഷെട്ടി വ്യക്തമാക്കി.
കാന്താര മലയാളത്തില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കാന്‍ മുന്‍കൈയെടുത്ത പൃഥ്വിരാജിനും റിഷഭ് ഷെട്ടി നന്ദി പറഞ്ഞു. ചിത്രം കണ്ട ശേഷം പൃഥ്വിരാജ് അഭിനന്ദിച്ചുവെന്നും റിലീസിന് മുന്‍ കണ്ടിരുന്നെങ്കില്‍ കാന്താര പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാന്‍ ആവശ്യപ്പെട്ടേനെ എന്ന് അദ്ദേഹം പറഞ്ഞുവെന്നും റിഷഭ് കൂട്ടിച്ചേര്‍ത്തു.
Discussion about this post