ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദ് ജില്ലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പത്തു പേരുടെ നില ഗുരുതരമാണ്. ഷാഗഞ്ച് സ്വദേശിയായ അനില്‍ ഗോസ്വാമിയുടെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഛഠ് പൂജയോട് അനുബന്ധിച്ചു പ്രസാദം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിനു തീപിടിക്കുകയായിരുന്നു. പിന്നാലെ വന്‍ പൊട്ടിത്തെറിയുണ്ടായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിക്കവേ തീ ആളിപ്പടര്‍ന്നു. പിന്നാലെ വലിയ ശബ്ദത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സിലിണ്ടറിലേക്ക് വെള്ളം ഒഴിച്ചപ്പോഴുണ്ടായ പൊട്ടിത്തെറിയിലാണ് 30 പേര്‍ക്ക് പരുക്കേറ്റത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഏഴു പൊലീസുകാര്‍ക്കും പൊള്ളലേറ്റു.
സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സിറ്റി പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ വിനയ് കുമാര്‍ സിങ് പറഞ്ഞു. എന്നാല്‍ ഗ്യാസ് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് വീട്ടുടമ അനില്‍ ഗോസ്വാമി വ്യക്തമാക്കി.
https://youtu.be/4uPn3FAgsfk
Discussion about this post