തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വായു മലിനീകരണം തടയുന്നതിന് പടക്കം പൊട്ടിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രാത്രി 8 മുതല്‍ 10 വരെയാണ് ദീപാവലി ആഘോഷങ്ങള്‍ക്കായി സമയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയും സമയം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഹരിത പടക്കങ്ങള്‍ മാത്രമേ ആഘോഷങ്ങളില്‍ ഉപയോഗിക്കാവൂ. പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം ഉറപ്പാക്കാനും സംസ്ഥാനത്ത് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി.
Discussion about this post