മുംബൈ: മുംബൈയില്‍ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമം നടന്നേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നവംബര്‍ 1 മുതല്‍ 15 വരെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ പൊലീസ് അതീവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി.
പൊതു ഇടങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകളെ ഒത്തുകൂടാന്‍ അനുവദിക്കില്ല. പൊതുയോഗങ്ങളും, ജാഥകളും പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം, മരണം വിവാഹം സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവയ്ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. നഗരത്തിലുടനീളം കര്‍ശന പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post