ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചയിൽ സ്ത്രീകൾ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
സ്ത്രീകളെ പുകഴ്ത്തുന്നതിനൊപ്പം സ്ത്രീകളെ അപമാനിക്കുന്നവർക്ക് അനുകൂലമായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
Discussion about this post