കൊച്ചി: തെരുവില്‍ ജീവിക്കുന്ന നാടോടി കുട്ടികളുടെ പുനരധിവാസത്തിനായി സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. റോഡരികില്‍ കിടന്നുറങ്ങുന്ന കുട്ടികള്‍ക്ക് സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
ഭിക്ഷ യാചിക്കല്‍, സാധനങ്ങള്‍ വില്ക്കല് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ പാര്‍പ്പിക്കണം. അല്ലെങ്കില്‍ ഇവരെ സ്വദേശത്തേക്ക് മടക്കി അയക്കണം. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു.
Discussion about this post