പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെ.ജയരാമന് നമ്പൂതിരിയെ തിരഞ്ഞെടുത്തു. വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരന് നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.
തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, നിരീക്ഷകന് ജസ്റ്റിസ് ഭാസ്കരന്, സ്പെഷല്‍ കമ്മിഷണര്‍ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പു നടന്നത്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയെ കണ്ടെത്താനുള്ള കുറിയെടുത്തത്. മാളികപ്പുറം മേല്‍ശാന്തിക്കായി പൗര്‍ണമി ജി. വര്‍മയാണ് കുറിയെടുത്തത്.
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. 22 വരെ പൂജകള്‍ ഉണ്ടാകും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. അതിനു ശേഷമാണ് ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറന്നത്.
Discussion about this post