തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടു ദിവസം കൂടി കേരളത്തിൽ മഴ തുടരും. 17, 18 തിയതികളില്‍ തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്
Discussion about this post