കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടി അഖിൽ പി ധർമ്മജൻ. ‘റാം കെയർ ഓഫ് ആനന്ദി’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിന്റെ പെൻഗ്വിനുകളുടെ വൻകരയിൽ എന്ന പുസ്തകവും നേടി. മലയാള വിഭാഗത്തിലാണ് ഇരുവരുടെയും പുരസ്കാരങ്ങൾ.
സോഷ്യൽ മീഡിയയിലും കൗമാരക്കാർക്കിടയിലും തരംഗമായ പുസ്തകമാണ് റാം കെയർ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാമാണ് നോവലിൻ്റെ ഇതിവൃത്തമായാത്.
Discussion about this post