അഹമ്മദാബാദ് വിമാനാപകടം; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

Narendra Modi Air India Ahmedabad-London flight crash

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. വാക്കുകൾക്ക് അതീതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായു ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിൽ രാഷ്ട്രപതിയും അനുശോചിച്ചു. മനസ് ദുരന്തത്തിൽപ്പെട്ടവർക്കൊപ്പമെന്നും കുറിച്ചു. യൂറോപ്യൻ യൂണിയൻ പ്രസിഡന്റും അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണിൽ സംസാരിച്ചു. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തിയെന്നാണ് വിവരം.

Exit mobile version