തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ’ദളിത് ജീവനക്കാരി സ്ഥലം മാറിയതിന് പിന്നാലെ ശുദ്ധികലശം’

തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ജീവനക്കാരി ജാതി അധിക്ഷേപം നേരിട്ടതായി പരാതി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് നേതാവ് സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് പ്രേമാനന്ദ് തെക്കുംകരയ്ക്ക് എതിരെയാണ് ജീവനക്കാരി പരാതി നൽകിയത്.

സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ സ്ഥലം മാറ്റിയതിന് പിന്നാലെ ഓഫീസിൽ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദന് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു. ജീവനക്കാരി മറന്നുവെച്ച ബാഗ് എടുക്കാൻ ചെന്നപ്പോഴാണ് പ്രേമാനന്ദ് യുവതിയെ അപമാനിച്ചത്. സംഭവത്തിൽ ഓഫീസ് അറ്റൻഡർ എസ്സി-എസ്ടി കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി.

 

Exit mobile version