ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. 5000ലധികം പ്രവർത്തകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന വലിയ റാലിയോടെയാണ് നിലമ്പൂർ താലൂക്ക് ഓഫീസിൽ ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. ആര്യാടൻ മുഹമ്മദ് മത്സരിച്ചിരുന്ന കാലത്തും എസ്റ്റേറ്റ് തൊഴിലാളികൾ തന്നെയാണ് കെട്ടിവയ്ക്കാനുള്ള തുക നൽകിയിരുന്നത്.

അതേസമയം, പി വി അൻവറുമായി ചർച്ചകൾ തുടരുകയാണെന്ന് അടൂർ പ്രകാശും രമേശ് ചെന്നിത്തലയും വ്യക്തമാക്കി. നിലമ്പൂരിൽ പി.വി.അൻവർ മത്സരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Exit mobile version