നിലമ്പൂരില്‍ സ്വതന്ത്രനെ നിർത്താനൊരുങ്ങി സിപിഐഎം; ഡോ. ഷിനാസ് ബാബുവെന്ന് സൂചന

Nilambur byelection ldf candidate

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനെ മത്സരിപ്പിക്കാൻ എൽഡിഎഫ് നീക്കം. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ഷിനാസുമായി എൽഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചിട്ടുണ്ട്. മത്സരിക്കുന്നതിൽ ഷിനാസിന് എതിർപ്പില്ലെന്നാണ് വിവരം.

ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മത്സരിപ്പിക്കാനുള്ള സിപിഐഎം നീക്കം. ആദിവാസി മേഖലയിൽ ഉൾപ്പെടെ സാമൂഹിക പ്രവർത്തനത്തിൽ സജീവമാണ് ഷിനാസ്. ആദിവാസി മേഖലയിൽ പ്രവർത്തിച്ചിരുന്ന ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഷാനവാസിന്റെ സഹോദരൻ കൂടിയാണ് ഷിനാസ്.

പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനായ സ്വതന്ത്രനെ പരിഗണിക്കണമെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളിലുള്ളത്. ഇന്ത്യൻ മുൻ ഫുട്‌ബോൾ താരം യു ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ, മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൾ പ്രൊ. തോമസ് മാത്യൂ എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ നാളെ സെക്രട്ടറിയേറ്റ് ചേരാനിരിക്കെ ഷിനാസ് ബാബുവിന്റെ പേരിലേക്ക് അന്തിമമായി എത്തിയെന്നാണ് വിവരം.

Exit mobile version