മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ. നാല് ദിവസം കൂടി ശക്തമായ മഴ തുടരും. സംസ്ഥാനത്ത് നാലായിരത്തോളം ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായി തകർന്നുവെന്നാണ് പ്രാഥമിക കണക്കെന്ന് മന്ത്രി അറിയിച്ചു. ഇന്നലത്തെ കണക്കുകൾ കൂടി വരുമ്പോൾ ഇത് വർദ്ധിക്കും. വിശദമായ നഷ്ട കണക്ക് പിന്നീട് പുറത്ത് വിടുമെന്ന് മന്ത്രി പറഞ്ഞു.
മലയോര മേഖലകളിൽ എട്ടു മണി വരെ 500 എംഎം മഴ ലഭിച്ചു. 29, 30 തീയതികളിൽ മഴയും കാറ്റും ശക്തമാകും. ഈ ദിവസങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി നിർദേശിച്ചു. ഡാമുകളിൽ അപകട സാഹചര്യമില്ല രാത്രി കാലങ്ങളിൽ ഒരു സാഹചര്യത്തിലും ഡാം തുറക്കില്ല. സ്ഥിതി ഗതികൾ പരിശോധിച്ച് അതത് സമയങ്ങളിലെ കണക്ക് അപ്ഡേറ്റ് ചെയ്യും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
Discussion about this post