നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന. ആര്യാടൻ ഷൗക്കത്തിന്റെ പേര് കോൺഗ്രസ് ഉടൻ ഹൈക്കമാൻഡിന് കൈമാറും. കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചാൽ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിവരികയാണ്. നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവറിന്റെ നീക്കങ്ങൾ കോൺഗ്രസ് നീരീക്ഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ അൻവറിനെ ബോധ്യപ്പെടുത്താനാണ് കോൺഗ്രസിന്റെ തീരുമാനം.
നിലമ്പൂരിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യുഡിഎഫിൽ വ്യക്തമായ ആലോചനവേണമെന്ന് നേരത്തേ പി വി അൻവർ പറഞ്ഞിരുന്നു. കുടിയേറ്റ കർഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ് താൻ വി എസ് ജോയിയുടെ പേര് നിർദേശിച്ചതെന്നും അല്ലാതെ അദ്ദേഹത്തോട് പ്രത്യേക മമതയില്ലെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു.