പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ‘കൂട്ട നശീകരണായുധങ്ങള്‍ WMDs- പുറത്തിറക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ബിജെപി ആസ്ഥാനത്ത് നിന്ന് Weapons of mass defamation, ലോകമെമ്പാടും അയച്ചിരിക്കുന്ന എംപിമാരിലൂടെ Weapons of mass diversion , Weapons of mass distraction’ എന്നിവയാണ് ഇവയെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷം വ്യാപാര വാഗ്ദാനത്തിലൂടെ താന്‍ പരിഹരിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം തുടരുകയാണ്. ഈ പ്രസ്താവനകളെ മോദി ഒരിക്കല്‍ പോലും തള്ളിക്കളഞ്ഞിട്ടില്ലെന്നും ‘അതിഗംഭീരമായ ഈ നിശബ്ദത’ എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് ചോദിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി എന്ത് കൊണ്ട് പങ്കെടുത്തില്ല, പാര്‍ലമന്റിന്റെ പ്രത്യേക സമ്മേളനം എന്ത് കൊണ്ട് വിളിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 11 ദിവസത്തിനിടെ എട്ടാം തവണയും പ്രസിഡന്റ് ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ പൂര്‍ണ്ണമായ ക്രെഡിറ്റ് അവകാശപ്പെട്ടെന്നും, ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാരെ ഒരുപോലെ പ്രശംസിക്കുകയും എല്ലാ കാര്യങ്ങളിലും അവരെ തുല്യരാക്കുകയും ചെയ്‌തെന്നും, ഇരു രാജ്യങ്ങളെയും വെടിനിര്‍ത്തലിന് പ്രേരിപ്പിക്കാന്‍ താന്‍ ഉപയോഗിച്ച ഉപകരണം അമേരിക്കയുമായുള്ള വ്യാപാരമാണെന്നും ആവര്‍ത്തിച്ചുവെന്നും രമേശ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
Discussion about this post