ലഹരിക്കും അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ യൂത്ത് കോണ്‍ഗ്രസ് തിരുവന്തപുരം ജില്ലാ പ്രസിഡന്റ് നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം വര്‍ക്കലയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. ഈ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ലഹരിയുടെ അമിത ഉപയോഗത്താല്‍ സ്വന്തം വീട്ടില്‍ സമാധാനത്തോടെ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത മാതാപിതാക്കളെയാണ് കാണാന്‍ സാധിക്കുന്നത്. മക്കളാല്‍ കൊല്ലപ്പെടുന്ന അവസ്ഥയിലേക്ക് കെമിക്കല്‍ ലഹരിയുടെ ഉപയോഗം വ്യാപിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാടിന്റെ സമാധാനത്തെ ഇല്ലാതാക്കിയ ഈ ദുരവസ്ഥയ്‌ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. രാവും പകലും വെയിലും മഴയും വ്യത്യാസമില്ലാതെയുള്ള ഈ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ നില്‍ക്കുമ്പോള്‍ ഈ സമാപന പദയാത്ര ഉറപ്പു നല്‍കുന്നത് പദയാത്രയുടെ സമാപനമല്ല ഈ പിണറായി ഗവണ്‍മെന്റിന്റെ സമാപനമാണെന്നും അദ്ദേഹം പറഞ്ഞു.
റോഡ് വികസനത്തിന്റെ പേരില്‍ ഫ്‌ളക്‌സെടുത്ത് പരസ്യം നല്‍കിയവരാരും തന്നെ ഇന്ന് റോഡ് തകര്‍ന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നില്ലെന്ന് കുറ്റപ്പെടുത്തി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. സാധാരണക്കാരുടെ പ്രശ്‌നമൊന്നും മുഖ്യമന്ത്രിക്ക് പ്രശ്‌നമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post