വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്. വൈദ്യുതി ബോര്‍ഡില്‍ അടിസ്ഥാന മേഖലയില്‍ 9 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന നിയമനങ്ങള്‍ പിഎസ്‌സി വഴി എത്രയും പെട്ടെന്ന് നടത്തണം.
അധിക ജോലിഭാരം കാരണം കഷ്ടപ്പെടുന്ന ജീവനക്കാരെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ വഞ്ചിക്കുന്ന ബോര്‍ഡ് നടപടികള്‍ തിരുത്തണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കണ്ണൂരില്‍ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.