സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിത്തിൽ കേക്ക് മുറിച്ച് ആഘോഷം

Kerala govt fourth anniversary

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പരിപാടിയിൽ ഘടകകക്ഷി മന്ത്രിമാരും പങ്കെടുത്തിരുന്നു. രണ്ടാം പിണറായി സർക്കാർ എല്ലാ മേഖലയിലും വിജയം കൈവരിച്ചു എന്ന ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാലാം വാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചത്. മന്ത്രിമാരായ കെ രാജൻ, പി രാജീവ്, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെബി ഗണേഷ് കുമാർ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.

കേരളം വളർച്ചയുടെ പടവുകളിലേക്ക് അതിവേഗം കുതിക്കുകയാണെന്നും ലക്ഷ്യം നവകേരളം പടുത്തുയർത്തുക എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പരിമിതികളെ, അവഗണനകളെ, പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ട് അതിജീവിച്ച ഭരണസംസ്‌കാരമാണിതെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Exit mobile version