ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ ബിസിസിഐ തീരുമാനം അറിയിച്ചു. പാക്കിസ്ഥാനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമർജിങ് ഏഷ്യാകപ്പിലും കളിക്കില്ല. പാക് മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റുമായ മൊഹ്‌സിൻ നഖ്വിയാണ് നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ അധ്യക്ഷൻ. ഇതും ബിസിസിഐ തീരുമാനത്തിന് കാരണമായി.
സെപ്റ്റംബറിൽ ഇന്ത്യയിൽ ഏഷ്യാകപ്പ് നടക്കേണ്ടത്. ഏഷ്യാ കപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൊഹ്‌സിൻ നഖ്‌വിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന എസിസി (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) യോഗത്തിൽ പങ്കെടുക്കും. എങ്കിലും, ടൂർണമെൻ്റിൽ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ അറിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ പങ്കാളിത്തമില്ലാത്തതിനാൽ ടൂർണമെൻ്റ് പൂർണ്ണമായും ഒഴിവാക്കാനോ കഴിയില്ല.
Discussion about this post