മുൻ എംഎൽഎ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

A. Pradeep Kumar, Private Secretary to the Chief Minister

കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെകട്ടറി. പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി ഉത്തരവ് നൽകി. കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് പ്രദീപ് കുമാറിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്.

വിദ്യാർത്ഥി-യുവജന സംഘടനകളിലൂടെ രാഷ്ട്രീയത്തിലെത്തിയ നേതാവാണ് എ പ്രദീപ് കുമാർ. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് നോർത്തിൽ നിന്നും 2006ലും 2011ലും 2016ലും എംഎൽഎയായി നിയമസഭയിലെത്തി. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ് പ്രദീപ് കുമാർ.

മുഖ്യമന്ത്രി തന്നെ നേരിട്ടാണ് വിവരമറിയിച്ചതെന്ന് എ പ്രദീപ് കുമാർ പ്രതികരിച്ചു. 21ന് ചുമതലയേൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടേത് ശക്തമായി പ്രവർത്തിക്കുന്ന ഓഫീസാണെന്നും സ്ഥാനലബ്ദി അല്ല ചുമതലയാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. ഭരണ തുടർച്ച എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്നും പ്രദീപ് കുമാർ കൂട്ടിച്ചേർത്തു.

Exit mobile version