മലപ്പുറത്ത് വന്യജീവി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

Wild animal attack malappuram

മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്ന് യുവാവിനൊപ്പമുണ്ടായിരുന്നയാൾ റിപ്പോർട്ടറിനോട് പറഞ്ഞു.

റബ്ബർ ടാപ്പിങിനെത്തിയ രണ്ടുപേർക്ക് നേരെയാണ് കടുവ അടുത്തത്. ഒരാൾ ഓടിരക്ഷപ്പെടുകയായിരുന്നു. കല്ലാമല സ്വദേശിയായ ഗഫൂർ എന്നയാളാണ് കൊല്ലപ്പെട്ടത്. സമദ് എന്നയാളാണ് ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നത്. രാവിലെ ഏഴ് മണിക്കാണ് സംഭവം. കടുവ ഗഫൂറിന് നേർക്ക് ചാടി, വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും സമദ് പറഞ്ഞു.

കടുവയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നതായി വാർഡ് മെമ്പർ പറഞ്ഞു. മൂന്ന് വർഷമായി കടുവയുണ്ട്. വനമേഖലയുമായി രണ്ട് കിലോമീറ്റർ വ്യത്യാസം ഉണ്ടെന്നും വാർഡ് മെമ്പർ കൂട്ടിച്ചേർത്തു.

Exit mobile version