ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് കര-വ്യോമ-നാവിക സേന

India's primary objective was to dismantle terrorism

ഭാവിയിൽ പാക് ആക്രമണം ഉണ്ടായാൽ നേരിടാൻ സജ്ജമെന്ന് സേന. കര-വ്യോമ-നാവിക സേന മേധാവിമാരുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഈ പ്രതികരണം ഉണ്ടായത്. തീവ്രവാദികൾക്ക് വേണ്ടി പാകിസ്താൻ സൈന്യം ഇടപെടാൻ തീരുമാനിച്ചത് ദയനീയമാണ്. അതിനാലാണ് ഇന്ത്യ തിരിച്ചടിക്ക് മുതിർന്നത്. തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ് സംവിധാനം’ വിജയകരമായിരുന്നു. പാകിസ്താന്റെ നിരവധി ഡ്രോണുകളുൾപ്പെടെ ഇന്ത്യൻ വ്യോമസേന തകർത്തുവെന്നും സേന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഭീകരവാദ പ്രവർത്തനങ്ങളുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. നിരപരാധികളായ സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഭാവിയിൽ ഏതൊരു തിരിച്ചടിക്കും നമ്മുടെ എല്ലാ സേനകളും സർവ്വസജ്ജമാണ്. ഇന്ത്യയുടെ അതിർത്തി കടക്കാൻ പാകിസ്താന് സാധിച്ചിട്ടില്ല. അതിർത്തിയിലെ വ്യോമസേനപ്രതിരോധ സംവിധാനങ്ങൾ ശക്തമാണ്. ഇന്ത്യയുടെ റഡാർ സംവിധാനങ്ങളെ മറികടന്ന് ഒരു ആക്രമണവും സാധ്യമല്ലെന്നും സേന അറിയിച്ചു.

കറാച്ചിയിലും ആക്രമണം നടത്തിയെന്ന് സേന വിശദീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധ മതിലായി പ്രവർത്തിച്ചു. സമുദ്രാതിർത്തിയിൽ ഏരിയൽ സർവ്വെയും ശക്തമാക്കി. എല്ലാ സൈനിക താവളങ്ങളും വ്യോമതാവളങ്ങളും പൂർണ്ണമായും സുരക്ഷിതമാണ്.

ഭാവിയിൽ ഏത് ഓപ്പറേഷനും നടത്താൻ പൂർണ്ണമായും പ്രാപ്തമാണെന്നും എയർ മാർഷൽ എ.കെ. ഭാരതി വിശദീകരിച്ചു. തുർക്കി ഡ്രോണുകൾക്ക് എന്ത് സംഭവിച്ചുവെന്ന് ലോകം മുഴുവൻ കണ്ടു. തുർക്കി ഡ്രോണുകളായാലും മറ്റേതെങ്കിലും രാജ്യത്തിന്റെ ഡ്രോണുകളായാലും, നമ്മുടെ വ്യോമ പ്രതിരോധത്തിന് മുന്നിൽ അവ നിസ്സഹായരായി കാണപ്പെട്ടു. അവയുടെ അവശിഷ്ടങ്ങൾ എല്ലാവർക്കും ദൃശ്യമാണെന്നും എയർ മാർഷൽ എ കെ ഭാരതി വ്യക്തമാക്കി.

Exit mobile version