വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

Vellarmala school sslc result

എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വയനാട്ടിലെ സ്കൂളിന് ആശംസകളറിയിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വെള്ളാർമല ജിവിഎച്ച്എസ്എസിലെ വിജയിച്ച എല്ലാ കുട്ടികൾക്കും പ്രിയങ്ക​ഗാന്ധി ഫേസ്ബുക്കിലൂടെയാണ് ആശംസകൾ നേർന്നത്.

ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സമയത്ത് മുത്തശ്ശിയെ രക്ഷിച്ച കൊച്ചുമിടുക്കൻ ഹാനിക്ക് പ്രത്യേക അഭിനന്ദനവും പ്രിയങ്ക അറിയിച്ചു. ഹാനി കെ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയമാണ് നേടിയതെന്ന് പ്രിയങ്ക പോസ്റ്റിൽ അറിയിച്ചു.

ഈ വിജയം നമുക്ക് പ്രചോദനം നൽകുന്നതാണ്. ഇത്തവണ വിജയിക്കാൻ കഴിയാതെ പോയ കുട്ടികൾ ഇതൊരും അവസാനമെന്ന് കരുതരുത്. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നും പ്രിയങ്ക പോസ്റ്റിൽ കുറിച്ചു.

ദുരന്തം നാശം വിതച്ചെങ്കിലും ആത്മവിശ്വാസം കൈവിടാതെ വെള്ളാർമലയിലെ കുട്ടികൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയത് നൂറുമേനി വിജയമായിരുന്നു. വയനാടിലെ വെള്ളാർമല വിഎച്ച്എസ്എസിലെ പരീക്ഷ എഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഫലപ്രഖ്യാപനം കഴിഞ്ഞ ശേഷം വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥികളെ അഭിനന്ദിച്ചിരുന്നു.

Exit mobile version