മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

New pope Cardinal Robert Prevost

കത്തോലിക്ക സഭ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റിനെയാണ് പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ബാൽക്കണിയിലെത്തിയാണ് പുതിയ മാർപാപ്പയെ പ്രഖ്യാപിച്ചത്.

ലിയോ പതിനാലാമൻ എന്ന പേരായിരിക്കും നിയുക്ത മാർപാപ്പ സ്വീകരിക്കുക. അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയാണ് റോബർട്ട് പെർവോസ്റ്റ്. കത്തോലിക്ക സഭാ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയിൽ നിന്നുള്ള ഒരാൾ മാർപാപ്പയാകുന്നത്.

കുറച്ച് സമയം മുൻപ് പുതിയ മാർപാപ്പയെ കർദിനാൾമാരുടെ കോൺക്ലേവ് തിരഞ്ഞെടുത്തു എന്നതിന്റെ സൂചന നൽകികൊണ്ട് സിസ്റ്റീൻ ചാപ്പലിൽ നിന്നും വെളുത്ത പുക ഉയർന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 133 കർദിനാൾമാർ ചേർന്ന് വോട്ടെടുപ്പിലൂടെയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്.

ഏപ്രിൽ 21ന് ഫ്രാൻസിസ് പാപ്പ വിടവാങ്ങിയതിന് പിന്നാലെയാണ് കത്തോലിക്ക സഭ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയകൾ തുടങ്ങിയത്.

Exit mobile version