ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ കൊല്ലപ്പെട്ട തീവ്രവാദികളിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഇളയ സഹോദരൻ അബ്ദുൾ റൗഫ് അസ്ഹറും ഉൾപ്പെട്ടിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു. 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ ഇന്നലെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് സ്ഥലങ്ങളിൽ കൃത്യമായ വ്യോമാക്രമണം നടത്തി. ബഹവൽപൂരിലെ ജെയ്‌ഷെ ആസ്ഥാനമായിരുന്നു അതിലൊന്നെന്ന് ബിജെപി അവകാശപ്പെട്ടു. 1999-ൽ കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് ഐസി 814 വിമാനം റാഞ്ചിയതിന്റെ മുഖ്യസൂത്രധാരനായിരുന്നു മോസ്റ്റ് വാണ്ടഡ് ഭീകരനായ അബ്ദുൾ റൗഫ് അസ്ഹർ. പത്താൻകോട്ട് ഭീകരാക്രമണത്തിലും 2001-ലെ പാർലമെന്റ് ആക്രമണത്തിലും അയാൾക്ക് പങ്കുണ്ടായിരുന്നു.
ഐസി 814 ഹൈജാക്കിൽ, 190 പേരുമായി കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന ഇന്ത്യാ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് തിരിച്ചുവിട്ടു.യാത്രക്കാരെ വിട്ടയക്കുന്നതിന് പകരമായി ഇന്ത്യൻ സർക്കാർ മൂന്ന് തീവ്രവാദികളെ വിട്ടയക്കാൻ നിർബന്ധിതരായി – അവരിൽ ഒരാൾ മസൂദ് അസ്ഹർ ആയിരുന്നു.
ഐസി-814 വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരൻ അബ്ദുൾ റൗഫ് അസ്ഹർ കൊല്ലപ്പെട്ടു;