പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏപ്രിൽ 22 ന് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് തന്നെ മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്ന് കോൺഗ്രസ് . രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ട് ലഭിച്ചത് കൊണ്ടാണ് മോദി കാശ്മീർ യാത്ര റദ്ദാക്കിയത്. എന്നിട്ടും എന്തുകൊണ്ട് ആക്രമണം തടയാൻ നടപടിയെടുത്തില്ലെന്ന് ഖാർഗെ ആരോപിക്കുന്നു.
“ഇന്റലിജൻസ് പരാജയം ഉണ്ട്, സർക്കാർ അത് അംഗീകരിച്ചിട്ടുണ്ട്, അവർ അത് പരിഹരിക്കും. അവർക്ക് ഇത് അറിയാമായിരുന്നെങ്കിൽ, അവർ എന്തുകൊണ്ട് ഒന്നും ചെയ്തില്ല?. ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി മോദിക്ക് ഒരു ഇന്റലിജൻസ് റിപ്പോർട്ട് അയച്ചതായും അതിനാൽ അദ്ദേഹം കശ്മീർ സന്ദർശിക്കാനുള്ള തന്റെ പരിപാടി റദ്ദാക്കിയതായും എനിക്ക് വിവരം ലഭിച്ചു, ഞാനും ഇത് ഒരു പത്രത്തിൽ വായിച്ചു, നിങ്ങക്ക് ഈ വിവരം അറിയാമെങ്കിൽ എന്തുകൊണ്ട് നല്ല ക്രമീകരണങ്ങൾ ചെയ്തില്ല എന്നതാണ് ഞങ്ങളുടെ ചോദ്യം?” ഖാർഗെ പറയുന്നു.