ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ക്രിസ്തുമത വിശ്വാസികളായ ദമ്പതികളുടെ മകനായി ജനിച്ച എംഎൽഎ എ. രാജ പട്ടികജാതി സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അഹ്‌സനുദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മാസി, അഭയ് ശ്രീനിവാസ് ഓഖ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ വിധി പറഞ്ഞത്.
ഫലത്തിൽ രാജയ്ക്ക് എംഎൽഎയായി തുടരാം. പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത ഇടുക്കി ദേവികുളം മണ്ഡലത്തിൽ ക്രിസ്തുമത വിശ്വാസിയായ രാജ ജയിച്ചതിന് എതിരെ എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചതും ഇപ്പോൾ അതിന്മേൽ വിധി വന്നതും.