കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയർന്നു. ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി. പുക നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ആറാം നിലയിലെ തീയേറ്ററിലെ ഒരു മുറി കത്തി നശിച്ചു.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് പുകയുയർന്നത്. ഓപ്പറേഷൻ തിയേറ്ററും അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത് ആറാം നിലയിലാണ്. ഇവിടെയാണ് പുക ഉയർന്നത്. തീ പൂർണമായും അണച്ചെന്നും പുക
മെയ് രണ്ടിന് രാത്രിയും കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് പുക ഉയർന്നിരുന്നു. ബാറ്ററികൾ കത്തിയതുമൂലമാണ് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ നാല് രോഗികൾ മരിച്ചത് വലിയ വിവാദവുമായിരുന്നു.
Discussion about this post