കുവൈത്തില്‍ മലയാളി ദമ്പതികൾ കുത്തേറ്റ് മരിച്ചനിലയില്‍

kuwait malayali couple death

കുവൈത്തിൽ നഴ്‌സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയിൽ. അബ്ബാസിയയിൽ താമസിക്കുന്ന എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ചാണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി ജോലിചെയ്തിരുന്നത്. ബിൻസി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Exit mobile version