ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ നീക്കത്തിന് തിരിച്ചടി. പാകിസ്താൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും വ്യോമാതിർത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. പാകിസ്താൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസ്സമില്ല. അടുത്ത മാസം 23 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ 22-നാണ് പഹൽഗാമിലെ ബൈസരൺവാലിയിൽ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം പാകിസ്താൻ വ്യോമപാതകൾ അടച്ചിരുന്നു. പാകിസ്താൻ വ്യോമാതിർത്തി അടച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യ വ്യോമാതിർത്തി അടയ്ക്കുന്നത്.
26 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിലുൾപ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവർക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
India closes its airspace to airlines from Pakistan.
Discussion about this post