വിഴിഞ്ഞം കമ്മിഷനിങ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകാൻ കാരണം ഉമ്മൻചാണ്ടിയുടെയും അന്നത്തെ സർക്കാരിൻ്റെയും ഇച്ഛാശക്തിയാണ്. അത് ജനങ്ങൾക്ക് നന്നായിട്ടറിയാം. വല്ലവരും ചെയ്യുന്നതിൻ്റെ പിതൃത്വം ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടി. നാലാമത്തെ വാർഷികവും വിഴിഞ്ഞം ഉദ്ഘാടനവും രണ്ട് പരിപാടിയാണ്. വിഴിഞ്ഞത്ത് നടക്കുന്നത് കടൽക്കൊള്ള എന്ന് പറഞ്ഞവരാണ് സിപിഐഎം. സംസ്ഥാന സർക്കാർ ചെയ്യേണ്ടത് ഒന്നും ചെയ്തിട്ടില്ല. വാർഷികം സാധാരണക്കാരൻ്റെ പണം ഉപയോഗിച്ച് ആണ് നടത്തുന്നത്. എൻ്റെ കേരളം പരിപാടിക്ക് 15 കോടിയുടെ ഹോർഡിംഗ് ആണ് വച്ചിരിക്കുന്നത് . കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് ചുവന്ന ടീഷൻ കൊടുക്കുകയാണ്. ലഹരി വിരുദ്ധ പരിപാടിയും മാർക്ക്സിസ്റ്റ് വൽക്കരിക്കുകയാണോ. നാണമുണ്ടോ സർക്കാരേ – പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഗവൺമെൻ്റ് ചെയ്യുന്ന അപകടത്തിലാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകബാങ്കിൻ്റെ 140 കോടി രൂപ വകമാറ്റി ഉപേക്ഷിച്ചിരിക്കുകയാണ്. പണമില്ലാത്തതുകൊണ്ടാണ്. പണമില്ലാത്ത ഈ സർക്കാർ 100 കോടി രൂപയിലധികം ചിലവാക്കി വാർഷികാഘോഷം നടത്തുന്നത്. ഈ വാർഷികാഘോഷം ജനങ്ങളുടെ പണമെടുത്ത് നടത്തുന്ന ആർഭാടമാണ്. ഈ നാലാം വാർഷികത്തിൽ അഭിമാനിക്കാവുന്ന ഒന്നും സർക്കാരിനില്ല. എന്നിട്ടും മുഖ്യമന്ത്രിയുടെ 15 കോടിയുടെ ഹോർഡിംഗ് വച്ചിരിക്കുകയാണ്. നാണംകെട്ട സർക്കാരാണിത്. സ്കൂളിലെ പാചകതൊഴിലാളികൾക്ക് കൊടുക്കാൻ പോലും പണമില്ല. ജനങ്ങളുടെ പണമാണെടുക്കുന്നത് – വി ഡി സതീശൻ പറഞ്ഞു.
Discussion about this post