രാജ്യത്ത് ജാതി സെൻസസ് നടത്താൻ മോദി സർക്കാറിന്റെ തീരുമാനം. അടുത്ത ജനറൽ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ദില്ലിയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രതിപക്ഷത്ത് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആവർത്തിച്ച് ആവശ്യപ്പെട്ട കാര്യമാണ് ജാതി സെൻസസ് നടത്തുക എന്നത്. എന്നാൽ ജാതി സെൻസസ് പ്രത്യേകമായി നടത്തില്ലെന്നും സെൻസസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം. അതേസമയം സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
Discussion about this post